ADVERTISEMENT

ദുബായ് ∙ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ മലമ്പാതകൾ (മൗണ്ടൻ ട്രെയ്ൽസ്) പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി. ഹത്ത മലനിരയിലാണ് സൈക്ലിങ്, വോക്കിങ്, തടിപ്പാലം, വിശ്രമ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ട്രെയ്ൽസ് പൂർത്തിയാക്കിയത്. 53 കി.മീ. നീളമുള്ള 21 സൈക്ലിങ് റൂട്ടുകൾ മലമ്പാതയിലുണ്ട്. 33 കിലോമീറ്ററുള്ള 17 നടപ്പാതകൾ, 9 തടിപ്പാലങ്ങൾ, 14 വിശ്രമ കേന്ദ്രങ്ങൾ എന്നിവയാണ് പൂർത്തിയാക്കിയത്. മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഹത്തയെ മാറ്റുന്നതിന്റെ ഭാഗമായാണ് ട്രെയിലുകൾ പൂർത്തിയാക്കിയത്.  പാതകൾ വിവിധ നിറങ്ങളിൽ തരം തിരിച്ചിട്ടുണ്ട്. പച്ചനിറമുള്ള പാതയിൽ 4 സൈക്ലിങ് ട്രാക്കും 4 വോക്കിങ് ട്രാക്കും ഉണ്ട്. നീലപ്പാതയിൽ 6 സൈക്ലിങ് ട്രാക്കും 3 നടപ്പാതകളും ചുവപ്പിൽ 8 സൈക്ലിങ് പാതയും 6 നടപ്പാതയും കറുപ്പിൽ 3 സൈക്ലിങ് പാതയും 4 നടപ്പാതയും. ദുബായിലെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ലോകത്തിലെ ഏറ്റവും ചടുലമായ നഗരമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. 

ഏറ്റവും ആധുനിക സാമഗ്രികളാണ് ട്രെയ്ൽസ് നിർമാണത്തിന് ഉപയോഗിച്ചത്. കാർ പാർക്കിങ്, ശുചിമുറികൾ, ബൈക്ക് റന്റൽ, വർക്‌ഷോപ്, പിക്നിക് സ്പോട്ട്, പെട്രോൾ സ്റ്റേഷൻ ഉൾപ്പെടെ മലമ്പാതകൾക്ക് അനുബന്ധമായി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. നിലവിലുള്ള പാതകളുടെ നവീകരണം, പാലങ്ങളുടെ ബലപ്പെടുത്തൽ ഉൾപ്പെടെ റെക്കോർഡ് വേഗത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട വികസനത്തിൽ 650 ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കും.

English Summary:

UAE’s longest mountain trails complete in Hatta - Dubai Municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com