ADVERTISEMENT

ദുബായ് ∙ ഗാർഹിക തൊഴിലാളികളുമായുള്ള തൊഴിൽതർക്ക പരാതികൾ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കും. 14 ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കാണാത്ത സാഹചര്യത്തിൽ മാത്രമേ കോടതിയിലേക്കു കേസ് നൽകൂ.

മൂല്യം അര ലക്ഷം ദിർഹത്തിൽ മുകളിലാണെങ്കിൽ കേസ് കോടതിയിലേക്കു നൽകും. അല്ലാത്തവ മന്ത്രാലയം തന്നെ പരിഹരിക്കും. നേരത്തെ അപ്പീൽ കോടതിയിലുള്ള കേസുകളും ഭേദഗതി ചെയ്ത നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീർപ്പാക്കുക. 

തൊഴിൽ തർക്ക കേസ് സ്പോൺസറും റിക്രൂട്മെന്റ് ഓഫിസുകളും തമ്മിലാണെങ്കിൽ ഇതേ മാതൃകയിൽ അനുനയിപ്പിക്കും. mohre.gov.ae എന്ന മന്ത്രാലയ വെബ് സൈറ്റ്, M0HRE UAE മൊബൈൽ ആപ്ലിക്കേഷൻ, കോൾ സെന്റർ 80084 എന്നിവ വഴി  പരാതികൾ സമർപ്പിക്കാം.

English Summary:

Labour Dispute Complaints with Domestic Workers will be Resolved Through Mediation by the Ministry of Human Resources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com