ഒമാനിൽ വാഹനാപകടം: ഗുരുതര പരുക്കേറ്റയാളെ എയർ ആംബുലൻസിൽ യുഎഇലെത്തിച്ചു
Mail This Article
അബുദാബി ∙ ഒമാനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ എയർ ആംബുലൻസിൽ യുഎഇയിൽ എത്തിച്ചു. വിദേശകാര്യ മന്ത്രാലയം, നാഷനൽ ഗാർഡ് - നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ (എൻഎസ്ആർസി) ഏകോപനത്തോടെയാണ് ഓപറേഷൻ നടത്തിയത്.
അടുത്ത കാലത്തായി ഒമാനിൽ യുഎഇ നടത്തുന്ന നാലാമത്തെ എയർ ആംബുലൻസ് ദൗത്യമാണിത്. പരുക്കേറ്റ രോഗിയെ ഒമാനിലെ നിസ്വ ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം യുഎഇയിലെ ഷെയ്ഖ് ഷഖ് ബൗത് മെഡിക്കൽ സിറ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു.
വിജയകരമായ ദൗത്യത്തിന് നിർണായക പങ്ക് വഹിച്ച ഒമാൻ അധികൃതരുടെ ശ്രമങ്ങളെയും ഉദ്യമത്തിന്റെ വിജയം ഉറപ്പാക്കാൻ മസ്‌കത്തിലെ യുഎഇ എംബസി നൽകിയ പിന്തുണയെയും ദൗത്യത്തിൽ അവർ വഹിച്ച പ്രധാന പങ്കിനെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യാത്രക്കാർ ജാഗ്രത പാലിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അവരുടെ ജീവനും മറ്റുള്ളവരും അപകടത്തിലാക്കാതിരിക്കാൻ വേഗ പരിധി പാലിക്കാനും മന്ത്രാലയം അഭ്യർഥിച്ചു.