ADVERTISEMENT

മനാമ∙ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാക്കളായിരുന്ന പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള ഇന്ത്യൻ ക്ലബിൽ വച്ച് നടത്തി. പി. കൃഷ്ണപിള്ള അനുസ്മരണം മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും പൊതു പ്രവർത്തകനുമായ  ആർ. പവിത്രൻ നടത്തി.

സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം  എസ്. വി. ബഷീർ നിർവ്വഹിച്ചു. പൊതു പ്രവർത്തനം,ഭരണം,രാഷ്ട്രീയം, ബൗദ്ധികം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുകയും എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളം ഇന്ന് കാണുന്ന എല്ലാ വികസനത്തിന്‍റ‌െയും അടിസ്ഥാന ശില്പിയും ആയിരുനെന്നും പ്രസംഗത്തിൽ പറഞ്ഞു. 

കോർഡിനേഷൻ സെക്രട്ടറിയും ലോകകേരളാ സഭാ അംഗവുമായ ഷാജി മൂതല, പൊതു പ്രവർത്തകരായ ഇ എ സലിം,  രഞ്ജൻ ജോസഫ്, നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എല്ലാവരും നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്‌റൈൻ നവകേരള പ്രസിഡന്‍റ‌് എൻ. കെ ജയന്‍റ‌െ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും കോർഡിനേഷൻ അസി. സെക്രട്ടറിയും ലോക കേരളാസഭ അംഗവുമായ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.

English Summary:

Bahrain Navakerala organized the commemoration of P. Krishnapilla and C. Achyutamenon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com