കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ടാലന്‍റ് ടെസ്റ്റ് സെപ്റ്റംബർ 15ന്
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്‍റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് തുടങ്ങി 30 സഭകളിൽ നിന്നായി 500ലേറെ മത്സരിക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫൊട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. മത്സര ദിനത്തെ ആസ്പദമാക്കി വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടായിരിക്കും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാണ് മത്സരം. പരിപാടി ഹാർവെസ്റ്റ് ടിവി തൽസമയം സംപ്രേഷണം ചെയ്യും.
എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ടാലന്‍റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ), ഷിബു വി.സാം (പ്രോഗ്രാം കോർഡിനേറ്റർ), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് ചെറിയാൻ (ട്രെഷറർ), ജെറാൾഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി), റോയ് കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), സജു വാഴയിൽ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.