ADVERTISEMENT

മസ്‌കത്ത്∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. 

താമസ കെട്ടിടത്തിനുള്ളില്‍ നിന്നും തീ ഉയരുകയായിരുന്നു. ഫര്‍ണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരെ കുറിച്ചോ പരുക്കേറ്റയാളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English Summary:

Two people were killed in a house fire in Seeb Vilayat, Muscat Governorate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com