ADVERTISEMENT

അബുദാബി ∙ യുഎഇയിൽ  വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത് യഥാർഥ വാർത്തകളേക്കാൾ 70% കൂടുതലെന്ന് റിപോർട്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയും ഒന്ന് മുതൽ രണ്ട് വർഷം വരെ തടവുമാണ് ശിക്ഷയാണെന്നും അധികൃതർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകൾ യഥാർഥ വാർത്തകളേക്കാൾ 70 ശതമാനം കൂടുതലായി ഷെയർ ചെയ്യപ്പെടുന്നത് മാധ്യമരംഗത്ത് തെറ്റായ വിവരങ്ങൾ ഭീതിജനകമായി വ്യാപിക്കുന്നതിന് തെളിവാണ്. ബുധനാഴ്ച ഇന്റർനാഷണൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിൽ (ഐജിസിഎഫ്) നടന്ന ഒരു സെഷനിൽ നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറലാണ് ഇക്കാര്യം വിശദീകരിച്ചത്.      

സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ടുകൾ വർധിച്ചുവരുന്ന ഭീഷണിയും നേരിടുന്നുണ്ട്. ഇത് വാക്കുതർക്കങ്ങൾ, കലഹം, പൊരുത്തക്കേടുകൾ, ദുരുപയോഗം എന്നിവ വർധിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. ഈ ഹാനികരമായ ഓൺലൈൻ പ്രവർത്തനങ്ങൾ തടയുന്നതിനായി ഒരു സുപ്രധാന ഗൾഫ് സംരംഭം അടുത്തിടെ ആരംഭിച്ചു. ഉപദ്രവകരമായ വ്യാജ അക്കൗണ്ടുകൾക്കെതിരെ നിർണായക നടപടിക്ക് ആഹ്വാനം ചെയ്ത യുഎഇയിലെ നാഷനൽ മീഡിയ ഓഫീസ് തലവൻ ഷെയ്ഖ് അബ്ദുല്ല അൽ ഹമദാണ് ഇതിന് നേതൃത്വം നൽകിയത്. ദേശീയവും രാജ്യാന്തരവുമായ ലക്ഷ്യങ്ങളുള്ള 98.6 ശതമാനം ദുരുപയോഗങ്ങളും  #സ്റ്റോപ് ദി അബ്യൂസ്( #StopTheAbuse) ക്യാംപെയിനിൻ്റെ ഫലപ്രദമായി തടഞ്ഞുവെന്ന് ഷെയ്ഖ് അബ്ദുല്ല അൽ ഹമദ് പറഞ്ഞു. ട്രോളുകൾ ഉപയോഗിക്കുന്ന തന്ത്രങ്ങളും അദ്ദേഹം വ്യക്തമാക്കി. ത്രിമത്വത്തിനെതിരെ ജാഗ്രത പാലിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർഥിച്ചു.

ഓൺലൈൻ ദുരുപയോഗവും തെറ്റായ വിവരങ്ങളും ചെറുക്കാനുള്ള ശക്തമായ കൂട്ടായ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്ന ക്യാംപെയിന് ഗൾഫ് മേഖലയില്‍ വ്യാപകമായ പിന്തുണ നേടിയിട്ടുണ്ട്. യുഎഇയിലെയും ജിസിസിയിലെയും വ്യക്തികളിൽ നിന്നുള്ള ശ്രദ്ധേയമായ പങ്കാളിത്തം ഇതിൽ ഏറ്റവും പ്രധാനമാണ്.

English Summary:

Fake news is shared 70 percent more frequently than real news in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com