സൗദിയിൽ നഴ്സിങ് ബിരുദധാരികള്‍ക്ക് നഴ്സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവാദം
Mail This Article
×
റിയാദ് ∙ സൗദിയിൽ നഴ്‌സിങ് ബിരുദധാരികളെ നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് നിർദ്ദേശം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഔസ് ബിൻ ഇബ്രാഹിം അൽ ഷംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലാസിഫിക്കേഷനുള്ള പ്രഫഷനൽ കഴിവ് നേടിയ നഴ്സിങ് ബിരുദധാരികളെയാണ് ടെക്നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് കമ്മീഷൻ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റിയാദിൽ ബുധനാഴ്‌ച്ച നടന്ന സൗദി നഴ്‌സിങ് അസോസിയേഷന്റെ രണ്ടാം വാർഷിക രാജ്യാന്തര കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രൊഫഷനൽ പ്രാക്ടീസ് ലൈസൻസ് പരീക്ഷയിൽ വിജയിച്ചാൽ ഒരു നഴ്‌സിങ് സ്‌പെഷ്യലിസ്റ്റ് ക്ലാസിഫിക്കേഷനായി വീണ്ടും അപേക്ഷിക്കാമെന്ന് അൽ ഷംസാൻ ചൂണ്ടിക്കാട്ടിയത്.
English Summary:
Nursing Graduates are Allowed to Register as Nursing Technicians in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.