ADVERTISEMENT

ദുബായ്  ∙ സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപയോക്താക്കളിൽ നിന്ന് 'യുഎഇ പാസ്' ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ  ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ  'യുഎഇ പാസ്' ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നമ്പർ പങ്കുവയ്ക്കാൻ നിർബന്ധിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി അവരുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറോ പങ്കിടരുതെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.  ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് അഭ്യർഥിച്ചു. 

'യുഎഇ പാസ്' ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ  ദുബായ് ഇമിഗ്രേഷൻ  നൽകിയ മുന്നറിയിപ്പ്. Image Credit: GDRFA
'യുഎഇ പാസ്' ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷൻ പുറത്തിറക്കിയ നോട്ടീസ്. Image Credit: GDRFA

യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയാണ് 'യുഎഇ പാസ്'. വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ 'യുഎഇ പാസ്' ഉപയോഗിക്കുന്നു.   'യുഎഇ പാസ്'  ഉപയോക്താക്കളുടെ എണ്ണം 2022ൽ 46 ലക്ഷത്തിൽ നിന്ന് 2023ൽ 72 ലക്ഷമായി വർധിച്ചതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു (57% വർധന). ഈ വർഷവും ഇത് വർധിക്കാനാണ് സാധ്യത. 'യുഎഇ പാസി'നെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ  ആപ്പിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകും.

English Summary:

Dubai Immigration has warned the public against cyber scams that extort 'UAE Pass' login codes from users.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com