ADVERTISEMENT

അബുദാബി/ കെയ്‌റോ ∙ അറബ് രാജ്യങ്ങളിലെ ചെറു ആയുധങ്ങളുടെ അനധികൃത വ്യാപനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അറബ് ലീഗ് യുഎഇയെ ആദരിച്ചു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന 'ചെറിയ ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനും അനധികൃത വ്യാപാരം തടയുന്നതിനുമുള്ള സമ്മേളന'ത്തിന്റെ സമാപന ചടങ്ങില്‍ സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ വെപൺസ് ആൻഡ് ഹാസാർഡസ് സബ്‌സ്റ്റൻസ് ഓഫീസ് ഡയറക്ടർ ജനറലും യുഎഇ പ്രതിനിധി സംഘത്തിന്റെ തലവനുമായ മുഹമ്മദ് സുഹൈൽ അൽ നെയാദി പുരസ്‌കാരം ഏറ്റുവാങ്ങി.

ചെറു ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും അനധികൃത കടത്തും വ്യാപനവും തടയുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെയും അറബ് ലീഗിന്റെയും രണ്ടാം ഘട്ട പരിപാടിയുടെ വിലയിരുത്തൽ, ഈ ഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ, പദ്ധതിയുടെ ഭാവി സാധ്യതകൾ, രാജ്യാന്തര നിയന്ത്രണ നടപടികൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു.

English Summary:

Arab League Honours UAE for its Efforts in Combatting Illicit Proliferation of Small Arms, Light Weapons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com