രാജ്യാന്തര വോളി: എംഎൻ ഹൻബൽ ദുബായ്, ടീം കേരള ജേതാക്കൾ
Mail This Article
ദുബായ് ∙ യുഎഇ പ്രവാസി ഗ്രൂപ്പ് സംഘടിപ്പിച്ച രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എംഎൻ ഹൻബൽ ദുബായിയും വനിതാ വിഭാഗത്തിൽ ടീം കേരളയും ജേതാക്കളായി. പുരുഷ ഫൈനലിൽ വോളി അക്കാദമി വടകരയെ തോൽപ്പിച്ചാണ് എംഎൻ ഹൻബൽ ജേതാക്കളായത്.
ദുബായ് മാസ്റ്റേഴ്സ് സ്മാഷേഴ്സിനാണ് മൂന്നാം സ്ഥാനം. വനിതാ ഫൈനലിൽ ഫിലിപ്പീൻസിന്റെ ഫെയർ പ്ലേ ഹിറ്റേഴ്സിനെയാണ് കേരളം തോൽപ്പിച്ചത്. ബ്ലൈറ്റർ ഹിറ്റ്സ് ഫിലിപ്പീൻസിനാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കിഷോർ കുമാർ, ഷഫീർ മതിലകം, ബോബി അഗസ്റ്റിൻ, മനോജ് കണ്ണൂർ, അബ്ദുൽ നാസർ ചെറുമോത്ത് എന്നിവരെയും വനിതാ വിഭാഗത്തിൽ രാധിക, എം. സുജാത, മേഴ്‌സി ആന്റണി, ലിസ് അലെർട്ട, ആലിസ് എന്നിവരെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. ഇന്ത്യ, യുഎഇ, ഫിലിപ്പീൻസ്, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരിച്ചത്. മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു.
ലുലു എക്സ്ചേഞ്ച് യുഎഇ ഓപ്പറേഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ സലിം ചിറക്കൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സമാപന ചടങ്ങിൽ ശിവകുമാർ മേനോൻ, സഗീർ ഹൈദ്രോസ്, നിസ്‌താർ, നിയാസ് റഹ്മാൻ, കാസിം, മൊയ്‌ദീൻ, ബാബു പീതാംബരൻ, വൈ.എം മുജീബ്, ബിജേഷ്, അൻസാർ, സഫീർ മതിലകം എന്നിവർ പ്രസംഗിച്ചു.