ADVERTISEMENT

ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ  നടക്കും. 2500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. 

www.yuvakalasahithyuae.org എന്ന സൈറ്റിൽ ഈ മാസം 30 വരെ കുട്ടികൾക്ക് അവർ പങ്കെടുക്കുന്ന ഇനങ്ങളിൽ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. അബുദാബി-അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ - ഉമ്മൽ ഖുവൈൻ, റാസൽഖൈമ - ഫുജൈറ എന്നിങ്ങനെ അഞ്ചു മേഖലകൾ ആയിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് സമ്മാനങ്ങൾ നൽകുകയെന്ന് പ്രസിഡന്റ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു.

English Summary:

Yuvakala Sahithi Arts Festival Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com