ADVERTISEMENT

ദുബായ് ∙ 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു. 

തുടക്കത്തിൽ ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ഡിഎക്സ്ബി), പാം ജുമൈറ, ദുബായ് മറീന, ദുബായ് ഡൗൺടൗൺ എന്നിവിടങ്ങളിൽനിന്ന് 4 എയർ ടാക്സികൾ സർവീസ് നടത്താനാണ് പദ്ധതി.

ഫയൽ ചിത്രം. ക്രെഡിറ്റ്: വാം
ഫയൽ ചിത്രം. ക്രെഡിറ്റ്: വാം

പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ഒരു പൈലറ്റിനെയും 4 യാത്രക്കാരെയും വഹിക്കാൻ കഴിയുന്ന തരത്തിലാണ് എയർ ടാക്സികളാണ് സേവനത്തിനു ഉപയോഗിക്കുക. 

ഫയൽ ചിത്രം. ക്രെഡിറ്റ്:  വാം
ഫയൽ ചിത്രം. ക്രെഡിറ്റ്: വാം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാർക്ക് 10-12 മിനിറ്റിനുള്ളിൽ എത്താൻ കഴിയുമെന്ന് ആർടിഎ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. ദുബായിൽ നടന്ന വേൾഡ് കോൺഗ്രസ് ആൻഡ് എക്സിബിഷന് ഓൺ ഇന്റലിജന്റ് ട്രാന്സ്പോർട്ട് സിസ്റ്റംസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

first-station-for-dubai-air-taxi-project-will-be-announced-soon2
English Summary:

RTA Finally Confirms Launch Date of Dubai's Flying Taxis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com