ADVERTISEMENT

ദുബായ് ∙ അമേരിക്കയിലെ ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെ സ്വർണം മുന്നേറ്റം തുടരുന്നു. ഇന്നലെ സ്വർണ വിപണി ഇതുവരെ കാണാത്ത വിലക്കയറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്ചകളായി 300 ദിർഹത്തിന് മുകളിലാണ് വില. മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ). 22 കാരറ്റ് സ്വർണവും ഗ്രാമിന് 300 കടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 21 കാരറ്റിന് 281.5 ദിർഹവും 18 കാരറ്റിന് 241.25 ദിർഹവുമാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിൽ മുടക്കേണ്ട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ പണമിറക്കിയതാണ് വില വർധനയ്ക്കു കാരണം. 

ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖല മാന്ദ്യം നേരിടുന്നതും മധ്യപൗരസ്ത്യ രാജ്യങ്ങളിലെ യുദ്ധഭീഷണിയും സ്വർണത്തിന്റെ വിപണി മൂല്യം വർധിപ്പിച്ചു.

English Summary:

Gold Prices Surge in UAE - Dubai Gold Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com