ദമാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു
Mail This Article
ദമാം ∙ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. ആർഎസ്‌സി ദമാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ അധ്യക്ഷതയിൽ ഐസിഎഫ് ദമാം സെൻട്രൽ പ്രതിനിധി മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.
ഷഫീഖ് ജൗഹരി കൊല്ലം, സലീം സഅദി, റെംജു റഹ്മാൻ കായംകുളം, ആഷിഖ് ആലപ്പുഴ എന്നിവർ പ്രസംഗിച്ചു. നാസർ മസ്താൻമുക്ക്, സാദിഖ് ജഫനി, സിദ്ധിഖ് ഇർഫാനി കുനിയിൽ, ലുഖ്മാൻ വിളത്തൂർ, അർഷാദ് കണ്ണൂർ, തുടങ്ങി കലാ സാംസ്കാരിക സാമൂഹിക മാധ്യമ പ്രവർത്തകർ പങ്കെടുത്തു. പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമതി ഭാരവാഹികളായി സലീം സഅദി താഴെക്കോട് ചെയർമാനും അബ്ദുല്ല വിളയിൽ ജനറൽ കൺവീനറുമായ എഴുപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
സാഹിത്യോത്സവത്തിനു മുന്നോടിയായി യൂണിറ്റ്, സെക്ടർ ഭാരവാഹികൾക്ക് ശില്പശാല നടത്തി. ഒക്ടോബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായി നാൽപ്പതിലധികം യൂണിറ്റുകളിലും, 8 സെക്ടറുകളിലും പ്രസ്തുത പരിപാടി നടത്തുന്നതു കൂടാതെ സാഹിത്യോത്സവിന്റെ വിളമ്പരം ചെയ്ത് നൂറിലധികം കുടുംബങ്ങളിൽ ഫാമിലി സാഹിത്യോത്സവുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അബ്ദുൽ ഹസീബ് മിസ്ബാഹി ശില്പശാലക്ക് നേതൃത്വം നൽകി. ഭാരവാഹികളായ സയ്യിദ് സഫ്‌വാൻ തങ്ങൾ, സഈദ് പുഴക്കൽ, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്മാൻകായം കുളം, ജംഷീർ തവനൂർ, ബഷീർ പനമരം, സ്വബൂർ കണ്ണൂർ, ആസിഫലിവെട്ടിച്ചിറ, ജാബിർ മാഹി, നബീൽ മാഹി, സാലിം കാസർകോഡ് ജിഷാദ് ജാഫർ കൊല്ലം, അബ്ദുൽ ഹകീം പൂവാർ എന്നിവർ സംബന്ധിച്ചു.