ADVERTISEMENT

മക്ക ∙ സൗദി രാജാക്കന്മാരുടെയും വിദേശ രാഷ്ട്ര നേതാക്കളുടെയും രാജ്യത്തിന്റെ വിശിഷ്ടാതിഥികളുടെയും മുത്വവ്വിഫ് (ഉംറ കര്‍മം നിര്‍വഹിക്കാനുള്ള സഹായി) ആയി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച ഷെയ്ഖ് ജമീല്‍ ബിന്‍ സല്‍മാന്‍ ജലാല്‍ അന്തരിച്ചു. വിദേശത്തു വച്ചാണ് മരണം. നാളെ പുലര്‍ച്ചെ സുബ്ഹി നമസ്‌കാരാനന്തരം വിശുദ്ധ ഹറമില്‍ വച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍മുഅല്ലാ ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. 

79 വര്‍ഷം മുമ്പ് ഹിജ്‌റ 1367ല്‍ ആണ് ഷെയ്ഖ് ജമീല്‍ ജലാല്‍ മുത്വവ്വിഫ് ആയി പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം ഹിജ്‌റ 1,368-ല്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിനെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സഹായിച്ചു. അന്ന് 19 വയസ്സ്  മാത്രമായിരുന്നു പ്രായം. ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ് എന്നിവരുടെയും മുത്വവ്വിഫ് ആയി സേവമനുഷ്ഠിച്ചിട്ടുണ്ട്. 

ജോര്‍ദാന്‍ ഭരണാധികാരി ത്വലാല്‍ ബിന്‍ അബ്ദുല്ല രാജാവാണ് ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ ആദ്യമായി ഷെയ്ഖ് ജമീല്‍ ജലാല്‍ സഹായിച്ച വിദേശ രാഷ്ട്ര നേതാവ്. പിന്നീട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിനെയും ഉംറ കര്‍മം നിര്‍വഹിക്കാന്‍ സഹായിച്ചു. ഹിജ്‌റ 1,374 ല്‍ ആയിരുന്നു ഇത്. മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമാണ് അറബി ഭാഷ അറിയാത്ത രാഷ്ട്രത്തിന്റെ വിശിഷ്ടാതിഥികളുമായി ഇടപഴകാന്‍ ഷെയ്ഖ് ജമീല്‍ ജലാലിനെ പ്രാപ്തനാക്കിയത്. 

English Summary:

Sheikh Jameel bin Salman Jalal Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com