ADVERTISEMENT

ഷാർജ ∙ യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ വര സ്പെഷൽ സ്‌ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. വരയുടെ ഭാവി പരിപാടികളും ചർച്ച ചെയ്‌തു. വിവിധ എമിറേറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 70 ഡിസൈനർമാർ പങ്കെടുത്തു. 'എങ്ങനെ ഒരു സംരംഭകനാകാം' എന്ന വിഷയത്തിൽ സുകേഷ് ഗോവിന്ദൻ, കോഓർഡിനേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മുബഷിർ എന്നിവർ ക്ലാസെടുത്തു. ചെയർമാൻ സജീർ ചർച്ച നയിച്ചു.

വരയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഡിസൈൻ മേഖലയിലെ കലാകാരന്മാരുടെ 'ആർടെക്സ്' പരിപാടിയുടെ സീസൺ 2 അടുത്തവർഷം ജനുവരിയിൽ യുഎഇയിലെയും ഇന്ത്യയിലെയും ലോകോത്തര ഡിസൈനർമാരെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചു. കൂടാതെ ആർടെക്സ് 2025 ന്റെ സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും  കൺവീനർ അൻസാർ മുഹമ്മദ്, ഫിനാൻസ് കോഓർഡിനേറ്റർ ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ്, അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ. കെ. എം. ഷരീഫ്, നൗഫൽ നാക്, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി, വിബിൻ, ജോഫിൻ, വസന്തകുമാർ, മുസ്തഫ എന്നിവരും മറ്റു വര സ്‌ക്വാഡ് അംഗങ്ങളും നേതൃത്വം നൽകി.‌

English Summary:

Conducted level up motivation class for Malayalee designers in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com