ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) നടത്തിയ സമഗ്രമായ പരിശോധനയിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും കൃത്രിമ രേഖ ചമയ്ക്കൽ, പൊതു ഫണ്ട് ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

നസഹയുടെ പ്രസ്താവന പ്രകാരം, 1960-ലെ കുവൈത്ത് പീനൽ കോഡ് 16-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (257-259) വ്യാജരേഖ ചമച്ചയ്ക്കലും 1993-ലെ നിയമ നമ്പർ 1-ലെ ആർട്ടിക്കിൾ നമ്പർ (14) പ്രകാരം പൊതു സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം രാജ്യതാല്പര്യത്തിന് എതിരായി സർക്കാർ ഫണ്ട് ദുർവിനിയോഗം നടത്തിയതിന് ഒരു മുൻ മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാൻ നസഹ നിർദ്ദേശിച്ചിരുന്നു. 2016-ൽ രൂപീകരിച്ച നസഹയുടെ തുടക്കകാലത്ത് കൂടുതൽ പരാതികൾ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു, പ്രത്യേകിച്ച് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങളിൽ.

English Summary:

Nazaha Refers Ministry of Commerce Leaders to Public Prosecution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com