തൊഴില്‍ നിയമ ലംഘനം; 1,500 പേർ അറസ്റ്റിൽ
Mail This Article
സലാല ∙ ഖരീഫ് സീസണില്‍ തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ 1,500 പേർ അറസ്റ്റിലായി. തൊഴില്‍ നിയമ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ജൂണ്‍ 21നും സെപ്റ്റംബര്‍ 21നും ഇടയില്‍ 1,594 തൊഴില്‍ നിയമലംഘകരെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.
ക്യാംപയ്ന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പരിശോധന നടത്തി. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. വാണിജ്യ കേന്ദ്രങ്ങളിലും ഭക്ഷണ ശാലകളിലും മറ്റു തൊഴിലിടങ്ങളിലും ഉള്‍പ്പെടെയായിരുന്നു അധികൃതരുടെ സന്ദര്‍ശനം.
സ്വദേശിവത്കരിച്ച തസ്തികയില്‍ ജോലി ചെയ്തവര്‍, സ്‌പോണ്‍സറില്‍ നിന്ന് മാറി തൊഴിലെടുത്തവര്‍, തെരുവ് കച്ചവടക്കാര്‍, അനധികൃതമായി ഡെലിവറി സേവനം നടത്തിയര്‍, ഹോട്ടല്‍ റിസപ്ഷന്‍ ക്ലാര്‍ക്കുകള്‍ തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പെടുന്നു.