ADVERTISEMENT

ദോഹ ∙ പരിസ്ഥിതി സൗഹൃദ സംസ്കാരം പൊതുജങ്ങളിലേക്കു പകരാൻ ‘ഹരിത ദ്വീപുമായി' ഖത്തറിലെ ഏറ്റവും വലിയ വിദ്യാഭ്യസ സമുച്ചയമായ ഖത്തർ ഫൗണ്ടേഷൻ. മിഡിലീസ്റ്റിലെ ഏറ്റവും വലിയ മാരിടൈം, ലോജിസ്റ്റിക്സ് സ്ഥാപനമായ മിലാഹയുടെ 95 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് 8,000 ചതുരശ്രമീറ്ററിലുള്ള ഗ്രീന്‍ ഐലന്‍ഡ് പൂർത്തിയാക്കിയത്. മലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനുള്ള സൗകരൃയുമൊരുക്കിയാണ് ഖത്തർ ഫൗണ്ടേഷൻ ഗ്രീൻ ഐലൻഡ് പൊതുജങ്ങൾക്കായി തുറന്നു കൊടുത്തത്.

രണ്ടു വർഷം മുമ്പ് തറക്കല്ലിട്ട് ആരംഭിച്ച ഖത്തർ ഫൗണ്ടേഷൻ ഗ്രീൻ ഐലൻഡ് പദ്ധതി ഖത്തറിൻെറ സുസ്ഥിര വാരാചരണത്തിൻെറ ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ഇരുമ്പ്, ബാറ്ററി,  ഇലക്ട്രോണിക് വസ്തുകൾ എന്നിവ സംസ്കരിക്കുന്ന ഏഴ് യൂണിറ്റുകൾ ഹരിത ദ്വീപിൽ  സ്ഥാപിച്ചിട്ടുണ്ട് .എജുക്കേഷൻ സിറ്റിയിലാണ് കമ്യൂണിറ്റി കേന്ദ്രീകൃതമായ റീസൈക്ലിങ് ഹബ് സ്ഥാപിച്ചത്. മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും റിസൈക്ലിങ് സംസ്‌കാരവും സമൂഹത്തില്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത ദ്വീപിൻെറ നിർമാണം.

സന്ദർശകർക്കായി പ്രദർശനങ്ങളും ശിൽപശാലകളും ഇൻററാക്ടീവ് ഡിസ്പ്ലേ സംവിധാനങ്ങളും വഴി മാലിന്യ സംസ്കരണത്തിൻെറ അത്യാധുനിക മാർഗങ്ങൾ പകർന്നു നൽകും. ഗവേഷണ ലാബുകള്‍, പ്രമേയാടിസ്ഥാനത്തിലുള്ള ഗിഫ്റ്റ് ഷോപ്പുകള്‍,ഓര്‍ഗാനിക് കഫേകള്‍,  പ്രദര്‍ശനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമുള്ള ഓപ്പണ്‍ സ്പേസ്, ഫാം-ടു-ടേബിള്‍ റസ്റ്റൊറൻറുകള്‍ എന്നിവയോട് കൂടിയാണ് വിശാലമായ ഐലൻഡ് സജ്ജമാക്കിയത്.

 വിദ്യാർഥികൾക്ക് പുതിയ പാഠങ്ങൾപകരുന്നതിനായി ഖത്തർറിലെ സ്കൂളുകൾക്ക് ഹരിത ദ്വീപിലേക്ക് യാത്രകൾ ഒരുക്കാനും സൗകര്യമുണ്ട്. ഖത്തർ എനർജി, സീഷോർ ഗ്രൂപ്പ്, അറബ് എഞ്ചിനീയറിങ് ബ്യൂറോ,  അഗ്രികോ, അൽ അവാലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി േചർന്നാണ് ഗ്രീൻ ഐലൻഡിൻെറ നിർമാണം പൂർത്തിയാക്കിയത്.

പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണമെന്ന ആശയം പൊതുജനങ്ങളിലേക്ക് പകരുകയാണ് ഗ്രീൻ ഐലൻഡിലൂടെ ലക്ഷ്യമിടുന്നെതന്ന് ഖത്തർ ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഔസിം അലാമി പറഞ്ഞു. ഖത്തറിനെ സുസ്ഥിര രാജ്യമാക്കുന്നതിനുള്ള  ദേശീയ പദ്ധതികളെയും സംരംഭങ്ങളെയും സന്ദർശകരെ ബോധവൽക്കരിക്കുാൻ ഇതു വഴി കഴിയും -അദ്ദേഹം വ്യക്തമാക്കി.

English Summary:

Qatar Foundation launches green island recycling hub in Education City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com