ADVERTISEMENT

ഷാർജ ∙ ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദികനും ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഷാജി ജോർജിനെ കോറെപ്പിസ്ക്കോപ്പയായി വാഴിച്ചു. 

ചടങ്ങിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമത്രയോസ് മുഖ്യകാർമികനായി. രാജ്യത്തെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലെയും മറ്റു സഭകളിലെയും വൈദികരും വിശ്വാസികളും സ്ഥാനാഭിഷേക ചടങ്ങിനു സാക്ഷികളായി. സുപ്രീം കോടതി അഭിഭാഷകൻ കൂടിയാണ് ഷാജി ജോർജ് കോറെപ്പിസ്ക്കോപ്പ. യുഎഇയിൽ ആദ്യമായാണ് ഓർത്തഡോക്സ് സഭയുടെ കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം നടക്കുന്നത്. 

ചടങ്ങുകൾക്കു ശേഷം നടന്ന പൊതുസമ്മേളനം റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ദിമത്രയോസ് അധ്യക്ഷനായി.  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഫാ. എബിൻ പി. ജേക്കബ്, ഫാ. അജു ഏബ്രഹാം, ഫാ. ജിജോ രാജൻ പുതുപ്പള്ളി, ഫാ. ഗ്രിഗോറിയോസ് മത്തായി, ജോൺ മത്തായി, മാത്യു വർഗീസ്, ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനു മാത്യു, മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ്, സജു ടി. ചെറിയാൻ, വർഗീസ്‌ ജോൺ, കെ.കെ. പ്രിൻസ് എന്നിവർ പ്രസംഗിച്ചു. 

English Summary:

Fr Dr Shaji George corepiscopa ordination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com