ADVERTISEMENT

കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്.

സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും, പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം മാറ്റാത്തത് അടക്കമുള്ളവയാണ് നീക്കം ചെയ്യുന്നത്. 

പരിശോധനയില്‍ കഴിഞ്ഞ ദിവസം 457 വിദേശികളുടെ താമസ വിലാസങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടന്ന് ഔദ്യോഗിക ഗസറ്റില്‍ പാസി പ്രസിദ്ധപ്പെടുത്തി. പാസി വെബ്‌സൈറ്റില്‍ മേല്‍വിലാസം പരിശോധിക്കാവുന്നതാണ്. പ്രഖ്യാപനം നടന്ന് 30 ദിവസത്തിനുള്ളില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ ഹാജരാക്കി പുതിയ മേല്‍വിലാസത്തിലേക്ക് മാറണം. അല്ലാത്തപക്ഷം, 100 ദിനാര്‍ പിഴ നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

PACI Slashes 457 more Addresses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com