ADVERTISEMENT

കാലത്തിന് മുന്‍പേ പറക്കുന്ന നഗരമാണ് ദുബായ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ വികസനകുതിപ്പ് അനുഭവിച്ചറിയുകയും ചെയ്യാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവർക്ക് രണ്ടാം വീടാണ് ദുബായ്. എമിറേറ്റിലെ ജീവിത നിലവാരം ഉയർത്താന്‍ ഭരണകൂടമെടുക്കുന്ന ശ്രദ്ധയും സൂക്ഷ്മതയുമായുമാണ് ഈ വികസന കുതിപ്പിന്റെ അടിത്തറ. ഡിജിറ്റല്‍ പണ ഇടപാടുകള്‍, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി, റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി ഉള്‍പ്പടെ അഞ്ചിന പദ്ധതികള്‍ക്കാണ് ദുബായുടെ വികസന കുതിപ്പിന് ആക്കം പകരാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നല്‍കിയത്.

യുഎഇയില്‍ വീട് വാങ്ങി താമസമാക്കുന്നവരില്‍ മലയാളികളുമുണ്ട്. രാജ്യം നല്‍കുന്ന വിശാലമായ വിദ്യാഭ്യാസ പദ്ധതികള്‍ സാധാരണക്കാരനായ പ്രവാസികള്‍ക്കും ഗുണമാകുന്നുണ്ട്. മക്കളെ പ്ലസ് ടുവരെ ഇവിടെ പഠിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്ന രീതിയിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസം തുടങ്ങി നിക്ഷേപം വരെയുളളവയുടെ ആഗോള കേന്ദ്രമായി ദുബായ് മാറുകയാണ്. ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയ ഈ അഞ്ച് പദ്ധതികളും ദുബായുടെ കുതിപ്പിന് കരുത്താകും. 

Photo Credit: istockphoto.com/ Galeanu Mihai
Photo Credit: istockphoto.com/ Galeanu Mihai

1.  ഡിജിറ്റല്‍ പണ ഇടപാടുകള്‍ 
ലോകമെമ്പാടുമുളള നഗരങ്ങളില്‍ പണമിടപാടുകള്‍ ഡിജിറ്റലായി മാറുകയാണ്. 2033 ഓടെ ഈ പട്ടികയിലേക്ക് ദുബായുമെത്തും.പൂർണമായും ഡിജിറ്റല്‍  പണ ഇടപാടുകള്‍ നടത്തുന്ന ലോകമെമ്പാടുമുളള നഗരങ്ങളില്‍ ആദ്യ അഞ്ചിലെത്തുകയെന്നുളളതാണ്   ലക്ഷ്യം. ഗ്രോസറികള്‍ മുതല്‍ വലിയ ഷോപ്പിങ് സ്ഥാപനങ്ങളില്‍ വരെ പണമിടപാടുകള്‍ ഡിജിറ്റലാകും. 

Image Credit : skyviewsobservatory/instagram.com
Image Credit : skyviewsobservatory/instagram.com

 2. സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ട്
ദുബായുടെ ഗതാഗതചരിത്രത്തില്‍ നി‍ർണായകമാകും  സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ട്, അതായത് സ്കൈപോഡുകള്‍ പോലുളളവ ഉപയോഗിച്ചുളള ഗതാഗതം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുളളൂ. ഉം സുഖീം, അല്‍ ഖോർ, സബീല്‍ മേഖലകളെ ബന്ധിപ്പിച്ച് 65 കിലോമീറ്റർ ദൂരത്തിലാണ് സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. 2030 ഓടെ ദുബായുടെ ഗതാഗത സൗകര്യങ്ങളില്‍ 25 ശതമാനം സ്വയം നിയന്ത്രിതമാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ ആകാശയാത്രകളുമൊരുങ്ങുന്നത്. എമിറേറ്റിലുളളവർക്ക് ഗതാഗതം കൂടുതല്‍ എളുപ്പമാക്കുകയെന്നുളളതാണ് സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ടും ലക്ഷ്യമിടുന്നത്.

Representative Image. Photo Credit : Westock Productions / Shutterstock.com
Representative Image. Photo Credit : Westock Productions / Shutterstock.com

3.  വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി
വിദ്യാർഥികളാണ് ഒരു നാടിന്റെ ഭാവി. ഉയർന്ന നിലവാരമുളള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കണം. വിദ്യാഭ്യാസ പദ്ധതി 2033 ലക്ഷ്യമിടുന്നത് ഇതാണ്. കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ സജീവമായ ഇടപെടലോടുകൂടി പ്രശസ്തരായ അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നല്കുക. അതുവഴി അവരുടെ ജീവിതവും കരിയറും ഉന്നത നിലവാരത്തിലെത്തിക്കുക. സ്വദേശി കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെങ്കിലും പ്രവാസി കുട്ടികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കും. 290 ലധികം സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന 50 ലധികം സെഷനുകളിലായി അധ്യാപകർ, സ്കൂള്‍ പ്രിന്‍സിപ്പലുമാർ, രക്ഷിതാക്കള്‍, സർവ്വകലാശാലയിലെ വിദഗ്ധർ തുടങ്ങിയ വിവിധ മേഖലയിലുളളവരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്.

ദുബായ്. Image Credits: Nikada/Istockphoto.com
ദുബായ്. Image Credits: Nikada/Istockphoto.com

4. കുതിപ്പ് തുടരാന്‍ റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 
2033 ഓടെ ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 1 ട്രില്ല്യൻ ദിർഹമായി ഉയർത്തും. സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിനുളള മേഖലയുടെ സംഭാവന ഇരട്ടിയാക്കുകയെന്നതാണ് ലക്ഷ്യം. ദുബായ് റിയല്‍ എസ്റ്റേറ്റ് പോർട്ട്ഫോളിയോ മൂല്യം 20 മടങ്ങ് വർധിപ്പിച്ച് 20 ബില്ല്യനില്‍ എത്തിക്കുകയെന്നുളളതാണ് റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 മുന്നോട്ടുവയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 70 ശതമാനം വർധിപ്പിച്ച് എമിറേറ്റിന്റെ ജിഡിപിയിലേക്ക് 73 ബില്ല്യൻ ദിർഹം സംഭാവനയെന്നതും സ്ട്രാറ്റജി മുന്നില്‍ കാണുന്നു. നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി വിപണി സാധ്യതകള്‍ വിലയിരുത്തുന്ന നിരവധി പദ്ധതികളും റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജിയില്‍ ഉള്‍പ്പെടുന്നുണ്ട്. 

5. ഭാവി തലമുറയ്ക്ക് പ്രചോദനമാകാന്‍ ദുബായ് നാഷനല്‍ ആർക്കൈവ്സ്
മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയാണ് ദുബായ് നാഷനല്‍ ആർക്കൈവ്സിന് മേല്‍നോട്ടം വഹിക്കുന്നത്. ദുബായുടെ ചരിത്രം രേഖപ്പെടുത്തി സാമൂഹികവും സാമ്പത്തികവുമായ അജണ്ടകള്‍ മുന്നോട്ടുവയ്ക്കുകയാണ് ദുബായ് നാഷനല്‍ ആർക്കൈവ്സ്. സർക്കാർ രേഖകളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിലൂടെ ദുബായുടെ ചരിത്രം ഭാവി തലമുറകളിലേക്ക് എത്തിക്കുകയും അവർക്ക് പ്രചോദനമാകുകയും ചെയ്യുകയെന്നുളളതാണ് ദുബായ് നാഷനല്‍ ആർക്കൈവ്സിന്റെ ലക്ഷ്യം.

English Summary:

5 Upcoming Mega Projects in the United Arab Emirates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com