ADVERTISEMENT

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഫോണിലൂടെ ചർച്ച നടത്തി. 

മധ്യപൗരസ്ത്യ ദേശത്തെ സംഘർഷാവസ്ഥ  വിശദമായി ചർച്ച ചെയ്തു. ഗാസ, ലബനൻ സംഘർഷങ്ങൾക്ക് അയവു വരുത്താൻ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണെന്നും സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും ഇരുവരും പറഞ്ഞു. ഗാസ, ലബനൻ, സുഡാൻ എന്നിവിടങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അടിയന്തരമായി എത്തിക്കുന്നതും ചർച്ചയായി. യുഎഇ പ്രസിഡന്റിന്റെ യുഎസ് സന്ദർശനത്തിന്റെ തുടർച്ചയായാണ് ഫോൺ വഴി ചർച്ച നടന്നത്.

English Summary:

UAE President Discusses Bilateral Relations, Regional Issues with US National Security Advisor in Phone Call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com