ADVERTISEMENT

അബുദാബി ∙ ഉഭയകക്ഷി നിക്ഷേപ കരാറിലെ നിബന്ധനകളിൽ യുഎഇക്ക് ഇന്ത്യ ഇളവു നൽകി. കഴിഞ്ഞ ഓഗസ്റ്റ് 31ന് നിലവിൽ വന്ന ഇന്ത്യ- യുഎഇ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) പ്രകാരമുള്ള പ്രാദേശിക തർക്കപരിഹാര കാലയളവ് 5 വർഷത്തിൽനിന്ന് 3 വർഷമാക്കിയാണ് കുറച്ചത്. അതോടെ, ഇന്ത്യയുടെ നിയമവ്യവസ്ഥകൾ അനുസരിച്ച് 3 വർഷത്തിനകം തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുഎഇക്ക് രാജ്യാന്തര കോടതിയെ സമീപിക്കാനാകും. 

 നിക്ഷേപകർക്കു തർക്കപരിഹാരം എളുപ്പമാക്കുന്ന തീരുമാനത്തിലൂടെ ഇന്ത്യ കൂടുതൽ നിക്ഷേപ സൗഹൃദമാകുമെന്നാണ് സൂചന. അതേസമയം, ഇന്ത്യയുടെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്ന കേസുകളുടെ എണ്ണം ഈ ഇളവ് വരുന്നതോടെ വർധിച്ചേക്കുമെന്നു ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് അഭിപ്രായപ്പെട്ടു. തർക്കം രാജ്യാന്തരതലത്തിലേക്കു പോകുന്നത് ഇന്ത്യയ്ക്ക് കൂടുതൽ ചെലവു വരുത്തും. അതിനാൽ, എത്രയും വേഗം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ഉചിതമെന്നും അവർ സൂചിപ്പിച്ചു. 

English Summary:

India Eases Investor Dispute Arbitration Norms for UAE under New Investment Treaty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com