പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതി, ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്

Mail This Article
റിയാദ് ∙ വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കംകുറിച്ചു.
കമ്പനിയിൽനിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന വിദേശിക്കു ഇൻഷുറൻസ് പദ്ധതിപ്രകാരം വിമാന ടിക്കറ്റും ലഭിക്കും.
സൗദിയിലെ തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ.