ADVERTISEMENT

അൽ ഐൻ ∙ അൽ ഐനിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 7 ദിവസത്തിനകം തിരികെയെടുക്കണമെന്ന് സിറ്റി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഉടമകൾ അവരുടെ ഔദ്യോഗിക രേഖകൾ സഹിതം റിസർവേഷൻ യാർഡിലെത്തണം. പിടികൂടിയ കാറുകളുടെ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ റിസർവേഷൻ യാർഡുമായി ബന്ധപ്പെടാൻ അൽ ഐൻ മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും അഭ്യർഥിച്ചു.

ഇന്ന് (ഒക്‌ടോബർ 9) പുറത്തുവിട്ട ഈ അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനകം ഔദ്യോഗിക രേഖകളുമായി വാഹനമോടിക്കുന്നവർ യാർഡിലെത്തണം. ‌ഇതിൽ വീഴ്ചവരുത്തുന്നവരുടെ വാഹനം ഡിപ്പാർട്ട്‌മെൻ്റിന് അനുകൂലമായി എഴുതിത്തള്ളുകയും മറ്റ് യാതൊരു ഉത്തരവാദിത്തവും മുനിസിപ്പാലിറ്റി ഏറ്റെടുക്കാതെ ലേലത്തിലൂടെ വിൽക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 037128331 എന്ന നമ്പരിൽ അധികൃതരെ ബന്ധപ്പെടുക.

English Summary:

City Transport Authority has informed that the vehicles seized by the police in Al Ain must be returned within 7 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com