ADVERTISEMENT

ഷാർജ ∙ സ്ത്രീ സുരക്ഷയിൽ യുഎഇ അതീവ ജാഗ്രത പുലർത്തുന്ന രാജ്യമായതിനാൽ ഇവിടെ ജോലി ചെയ്യുന്ന വനിതകൾ ഏറെയാണ്. ഉന്നത ബിരുദവുമായി അടുക്കളയിലും ഫ്ലാറ്റിൻ്റെ നാലു ചുമരുകളിലും തളച്ചിടപ്പെടാൻ പ്രവാസ ലോകത്തെ വനിതകൾക്ക് കഴിയില്ല. അവർ അവരുടെ സ്വത്വം കണ്ടെത്താനുള്ള തീവ്ര പ്രയത്നത്തിലാണ്. അങ്ങനെയുള്ള ആലോചനകള്‍ കാച്ചിക്കുറുക്കിയെഴുതിയ കുറിപ്പുകളും കവിതകളും ചേർത്ത് നവരസ എന്ന പുസ്തകവുമായി നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുന്നു, കെ .ആർ. ദീപ. തൻ്റെ എഴുത്തനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് ഇൗ യുവ എഴുത്തുകാരി:

ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് 'നവരസ'എന്ന എന്റെ ആദ്യ പുസ്തകമാണ്. ‘കവിതകൾ ‘എന്ന തലക്കെട്ടോടെയാണ്‌ ഈ പുസ്തകം ഇറക്കുന്നതെങ്കിലും കവിതകളോടൊപ്പം തന്നെ ഗദ്യരൂപേണ പ്രചോദനാത്മകമായേക്കാവുന്ന ചില ലഘു ചിന്തകളും 'നവരസ'യിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഓരോ സാധാരണ മനുഷ്യനും കടന്നു പോകുന്ന മനോവിചാരങ്ങളുടെയും വികാരങ്ങളുടെയും ചെറിയൊരു ആത്മപ്രകാശനം മാത്രമാണ് ഈ പുസ്തകം.

സാധാരണ കണ്ടുവരുന്ന രീതിയിലുള്ള പ്രാസം ഒപ്പിച്ചുള്ളതോ പദ്യ രൂപേണയുള്ളതോ ആയ ഒരു എഴുത്തിന്റെ ശൈലിയിലൂടെയല്ല 'നവരസ'യിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. തികച്ചും സാധാരണക്കാരായ പത്തുവയസ്സിനു മുകളിലോട്ടുള്ള ഏതൊരാൾക്കും വായിക്കാനും മനസിലാക്കാനും ചേർത്തുവയ്ക്കാനും സാധിക്കുന്ന ഒരു പിടി നല്ല വിഷയങ്ങൾ കൂട്ടിച്ചേർത്തതാണ്‌ 'നവരസ'.

'നവരസ ' എന്ന് കേൾക്കുമ്പോൾ തന്നെ ന്യത്തമോ അഭിനയമോ സംബന്ധിച്ച വിഷയങ്ങൾ ആയേക്കാമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. അഭിനയത്തിലോ ന്യത്തകലയിലോ നവരസങ്ങൾ പകർന്നാടുന്ന അത്രയും തീവ്രഭാവത്തോടെയോ ലാഘവത്തോടെയോ ആയിരിക്കില്ല യഥാർഥ ജീവിതത്തിലെ പിരിമുറുക്കങ്ങളെയും സ്നേഹബന്ധങ്ങളേയുമൊക്കെ നമ്മൾ കൈകാര്യം ചെയ്യുന്നത്.

ഓരോ മനുഷ്യരും സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും സ്നേഹവും എല്ലാം പല ഓളത്തിലും താളത്തിലും അളവിലും ഒക്കെയായിരിക്കും പ്രകടപ്പിക്കുക. പുഞ്ചിരി,പൊട്ടിച്ചിരി,ആക്ഷേപഹാസ്യം, ഇരുണ്ടഹാസ്യം എന്നൊക്കെ ഹാസ്യത്തെ തരം തിരിക്കും പോലെ, ശ്യഗാരം ,വീരം , ഭയം,രൗദ്രം...തുടങ്ങിയ എല്ലാ നവരസങ്ങൾക്കും വകഭേദങ്ങൾ ഉണ്ട്. എല്ലാ ഹാസ്യങ്ങളും പൊട്ടിച്ചിരികൾ ആയി മാറണമെന്നുമില്ല.

എന്റെ ജീവിതയാത്രയുടെ ഭാഗമായി പല സമയങ്ങളിലും കാലങ്ങളിലുമായി എഴുതി വച്ച വിഷയങ്ങളോടൊപ്പം തന്നെ എന്നെ മാനസികമായി പിരിമുറുക്കത്തിലാഴ്ത്തിയ കേരളത്തിലും യുപി യിലുമയി നടന്ന ഒന്ന് രണ്ടു സംഭവങ്ങളും 'നവരസ 'യിലൂടെ പറഞ്ഞു പോകുന്നുണ്ട് .  വളരെ ലളിതമായ സാധരണക്കാരുടെ  ഭാഷയിലൂടെയുള്ള ഒരു എഴുത്താണിത് . നവരസ 'വയിക്കുന്ന ഏതൊരാൾക്കും അയാളുമായി ബന്ധപെടുത്താൻ സാധിക്കുന്ന ഒന്നിലേറെ കാര്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നുള്ള പൂർണവിശ്വാസമുണ്ട്. ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  എന്‍്റെ  'നവരസ ' പ്രകാശനം ചെയ്യും.

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.

എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിൻ്റെ കവർ(jpeg ഫയൽ), രചയിതാവിൻ്റെ  5.8 x 4.2 സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ mynewbook.sibf@gmail.com എന്ന മെയിലിലേക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com, 0567 371 376 (വാട്സാപ്പ്)

English Summary:

KR Deepa with the book Navarasa at the Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com