ADVERTISEMENT

ഷാർജ∙ കൗമാരകാലത്ത് എഴുതിത്തുടങ്ങുന്നവർ മിക്കവരും പ്രണയം എന്ന വിഷയത്തെയാണ് കൂട്ടുപിടിക്കുക. ആ ഒരനുഭവത്തിലൂടെ കടന്നുപോകുന്ന കാലമായതിനാലായിരിക്കാം, ആ രചനകൾക്ക് തീക്ഷ്ണതയേറെയാണ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രണകവിതകളുടെയും കഥകളുടെയും സമാഹാരങ്ങൾ ഒട്ടേറെ എല്ലാ വർഷവും പ്രകാശനം ചെയ്യപ്പെടുന്നു. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന മേളയിൽ തന്‍റെ പ്രണയകഥകളുടെ സമാഹാരവുമായാണ് ദുബായിൽ ജോലി ചെയ്യുന്ന ദിൽഷ കുട്ടു അഹമ്മദ് കബീർ  എത്തുക. കഥാകാരിയുടെ പുസ്തക പരിചയം വായിക്കാം:

∙ ചെമ്പകപ്പൂ  ഗന്ധം പോലെ പ്രണയം 
നാല് ചെറു കഥകളോട് കൂടിയ ഒരു കൊച്ചു പുസ്തകമാണ് 'പൊഴിഞ്ഞു വീണ പ്രണയ ദളങ്ങൾ'. വിരഹം കാവൽ നിൽക്കുന്ന പ്രണയ ബന്ധങ്ങൾ എന്നും ഇതിനെ വിശേഷിപ്പിക്കാം.  ഓരോ ചെറു കഥ തുടങ്ങുമ്പോഴും ആ കഥ അനാവരണം ചെയ്യാനും വായനക്കാരുമായി എളുപ്പത്തിൽ സംവദിക്കാനും  മലയാളത്തിലെ മണ്മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ  വാക്കുകൾ ആമുഖമായി കൊടുത്തിരിക്കുന്നു.

ഒരു ചെമ്പകപ്പൂവിന്റെ ഗന്ധം പോലെ പ്രണയം അനുഭവിക്കാവുന്ന കഥകൾ. പ്രണയത്തിന്റെ വിരഹം, വിഷാദം, നഷ്ടബോധം ഇങ്ങനെ തമ്മിൽ മുറിവേൽപ്പിക്കുന്ന ചെറു വേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന കവി വചനം പോലെ സ്നേഹത്തിനും പ്രണയത്തിനും വേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർഥ്യത്തെ ഏകമത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാരണ വൈഭവം ഇതിലെ കഥകളിൽ സംഗീതം പോലെ ഒഴുകുന്നു. 

കറന്‍റ് ബുക്ക്സ് തൃശൂർ പ്രസിദ്ധീകരിക്കുന്ന “പൊഴിഞ്ഞു വീണ പ്രണയ ദളങ്ങൾ”   നവംബർ 14ന് വൈകിട്ട് 5 ന് പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ  പ്രകാശനം ചെയ്യുന്നു 

∙ എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു.

എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്‍റെ കവർ(jpeg ഫയൽ), രചയിതാവിന്‍റെ  5.8 x 4.2   സൈസിലുള്ള പടം(പാസ്പോർട്ട് സൈസ് സ്വീകാര്യമല്ല) എന്നിവ mynewbook.sibf@gmail.com  എന്ന ഇമെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്പ്)

English Summary:

Dilsha Kuttu Ahmed Kabir is launching her book at the Sharjah International Book Fair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com