ഗുണവും മധുരവും നിറച്ച് ലിവ ഈന്തപ്പഴോത്സവം 20 വരെ
Mail This Article
×
അബുദാബി ∙ ലിവ ഈത്തപ്പഴോത്സവത്തിന് അൽദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കമായി. ഇറാഖാണ് മേളയിലെ അതിഥിരാജ്യം. ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കർഷകർക്ക് മികച്ച വിപണി കണ്ടെത്താനും ഫെസ്റ്റിവൽ സഹായിക്കും.
മേള ഈന്തപ്പന കൃഷിരംഗത്തെ ഗവേഷണത്തിനും വിവര കൈമാറ്റത്തിനുമുള്ള വേദി കൂടിയാണ്. വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങളും നൽകും. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലേലം ചെയ്ത് വാങ്ങാനും അവസരമുണ്ട്. ഇതോടനുബന്ധിച്ച് നാടൻ കലാപ്രകടനങ്ങളും അരങ്ങേറും. ഭരണാധികാരിയുടെ പടിഞ്ഞാറൻ മേഖലാ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി പൈതൃക അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ 20ന് അവസാനിക്കും.
English Summary:
Liwa Dates Festival kicks off in Zayed City, Al Dhafra
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.