സൗദിയിലെ 55% സ്തനാർബുദ കേസുകളും വൈകിയാണ് കണ്ടെത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ 55% സ്തനാർബുദ കേസുകളും വൈകിയാണ് കണ്ടെത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. നേരത്തെ കണ്ടെത്തിയാൽ രോഗം സുഖപ്പെടുത്തുന്നതിന് സാധ്യത വർധിക്കും.
നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ചികിത്സയും രോഗികളുടെ ജീവിതനിലവാരം വർധിപ്പിക്കുകയും മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്തനാർബുദം ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ കണ്ടെത്തുന്നു. പതിവായി സ്തനാരോഗ്യ പരിശോധനയുടെ ആവശ്യമാണ്.
സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ശരീരഭാരം നിയന്ത്രിക്കുക, മുലയൂട്ടൽ, വൈദ്യോപദേശമില്ലാതെ ഗർഭനിരോധന ഗുളികകളുടെ ദീർഘകാല ഉപയോഗം ഒഴിവാക്കുക, പുകയില ഒഴിവാക്കുക, മെഡിക്കൽ മേൽനോട്ടത്തിൽ ഹോർമോൺ തെറാപ്പി പിന്തുടരുക എന്നിവ മന്ത്രാലയം ശുപാർശ ചെയ്തു.