ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി. രണ്ട് സ്വദേശികള്‍, നാല് ഏഷ്യന്‍ വംശജര്‍ അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. 

വിദേശ നിർമിത മദ്യം 3000 കുപ്പികൾ, ഹാഷിഷ്, കുവൈത്ത് ദിനാർ, യുഎസ് ഡോളർ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം 200,000 കുവൈത്ത് ദിനാർ വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറിയിച്ചു.

Image Credit : X/Moi
Image Credit : X/Moi

∙ കടൽ വഴി കടത്താൻ ശ്രമിച്ച 51 കിലോ ലഹരി മരുന്നും പിടികൂടി
അതേസമയം, കടൽ വഴി കടത്താൻ ശ്രമിച്ച 51 കിലോ ലഹരി മരുന്ന് കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റും ഡ്രഗ് കണ്‍ട്രോളുമായി സഹകരിച്ച് പിടിച്ചെടുത്തു. സമുദ്രാതിർത്തിയിലൂടെ ലഹരിമരുന്ന് കടത്താനുള്ള നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്. 

English Summary:

Kuwait Authorities Apprehend 8 Individuals in Drug and Alcohol Busts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com