ഓയിൽ റിഫൈനറിയിൽ നിന്ന് രാസവസ്തു ചോർച്ച; 2 മരണം, 35 പേർക്ക് പരുക്ക്
Mail This Article
×
ഹൂസ്റ്റൺ ∙ ഡീർ പാർക്ക് ടെക്‌സസിലെ പെയിംസ് ഓയിൽ റിഫൈനറിയിൽ രാസവസ്തു ചോർച്ചയെ തുടർന്നുണ്ടായ അപകടത്തിൽ 2 മരണം. 35 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് ഹൈഡ്രജൻ സൾഫൈഡ് അടങ്ങിയ രാസവസ്തു ഓയിൽ റിഫൈനറിയിൽ നിന്ന് ചോർന്നത്.
അപകടസമയത്ത് ജോലിയുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചതും പരുക്കേറ്റവരുമെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. ചോർച്ചയെത്തുടർന്ന്, തീപിടിക്കുന്നതിന് കാരണമാകുന്ന ജോലികൾ നിർത്തിവച്ചതായി പെയിംസ് അറിയിച്ചു
English Summary:
Houston chemical plant leak kills 2 people, injures at least 35
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.