ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സെർവിസിന്റെയും (ബികാസ് ) കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ''ദീപാവലി ഉത്സവ് 2024''  നവംബർ 8ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ഇരുപതോളം ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും. 

''നാനാത്വത്തിൽ ഏകത്വം'' എന്ന ആപ്തവാക്യം പ്രദർശിപ്പിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക തനിമയുടെ ഭാഗമായി രംഗോലി, പൗരാണിക നാടൻ കളികൾ, വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തം , ക്ലാസ്സിക്കൽ നൃത്ത രൂപങ്ങൾ , ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ  ഉണ്ടായിരിക്കും . കൂടാതെ അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു, റിയാലിറ്റി  ഷോ താരങ്ങൾ ആയ ഋതുരാജ്, ശ്രീലക്ഷ്മി , യദു കൃഷ്ണ , വയലിനിസ്റ്റ് വിഷ്ണു എസ്  നായർ തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.

രംഗോലി മത്സരം , കലാപരിപാടികൾ എന്നിവയിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 38993561,66339323.എന്നീ  നമ്പറുകളിൽ വിളിക്കാവുന്നതാണ്. മനാമയിലെ ഗൾഫ് കോർട്ട് ഹോട്ടലിൽ വച്ച് നടന്ന പ്രത്രസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ  അസർപോടെ, കോൺവെക്സ് മാനേജിങ് ഡയറക്ടർ അജിത് നായർ  കൂടാതെ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സന്തോഷ് ആവള , സൂരജ് കുലശേഖരം , സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Bikas' Diwali Festival 2024 at Bahrain Kerala Samaj on November 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com