ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്‌കാരിക വേദി അൽഖർജ് എരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് "മിന കേളി - സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്‍റിൽ  കാൻഡിൽ നൈറ്റ്‌ ട്രേഡിങ്ങ് കമ്പനി റിയൽ കേരള എഫ്സി ജേതാക്കളായി. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ മോബിലിറ്റി യൂത്ത് ഇന്ത്യ എഫ് സിയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് റിയൽ കേരള കിരീടത്തിൽ മുത്തമിട്ടത്.

വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, കളി ഷൂടൗട്ടിലേക്ക് നീങ്ങി. ഗോൾകീപ്പർ മുബഷിറിന്റെ മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റിയൽ കേരള വിജയം കരസ്ഥമാക്കി. മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത യൂത്ത് ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ഗോൾ കീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്നു അവസരങ്ങൾ മുബഷിർ തടുത്തു. റിയൽ കേരളയുടെ ഒരു അവസരം പുറത്തു പോയി. ഫൈനലിലെ മികച്ച കളിക്കാരനായി മുബഷിറിനെ തിരഞ്ഞെടുത്തു.

ടൂർണമെന്‍റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത റിയൽ കേരളയുടെ ഷഹജാസും, ഏറ്റവും നല്ല ഗോൾ കീപ്പറായി യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമും, ബെസ്റ്റ് ഡിഫറന്റർ ആയി യൂത്ത് ഇന്ത്യൻ താരം നിയാസും, ലാസ്റ്റ് ഗോൾ അടിച്ച റിയൽ കേരള താരം ഷഹജാസും, ട്രോഫികൾ ഏറ്റു വാങ്ങി. റിയൽ കേരളയുടെ നജീബ്, യൂത്ത് ഇന്ത്യൻ താരം അഖിൽ എന്നിവർ ടൂർണമെന്‍റിൽ നാലുഗോളുകൾ വീതം നേടി ടോപ്പ് സ്കോറർമാരായി.

റണ്ണറപ്പായ ടീം യൂത്ത് ഇന്ത്യക്ക് ഏരിയ കമ്മറ്റി അംഗം ബഷീർ, സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മൊഹ്സിന്‍ എന്നിവർ മെഡലുകളും, അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും  ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ചേർന്ന് ട്രോഫിയും വിതരണം ചെയ്തു. റൗള ഹോട്ടൽ എം ഡി അബുബക്കർ പ്രൈസ് മണിയും കൈമാറി. വിജയികളായ റിയൽ കേരളക്ക് കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി  മെഡലുകളും കേളി രഷാധികാരികാരി സമിതി അംഗങ്ങളായ ജോസഫ്‌ ഷാജി, ഷമീർ കുന്നുമ്മൽ എന്നിവർ ട്രോഫിയും,പ്രൈസ് മണി മിന മാർട് പ്രതിനിധികളും കൈമാറി.

English Summary:

Candle Night Trading Company Real Kerala FC Wins Mina Keli - Soccer 2024 Football Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com