ADVERTISEMENT

അബുദാബി∙ അബുദാബിയിൽ പ്രവർത്തിക്കുന്ന  ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ "രാഷ്ട്രസേവാ" പുരസ്‌കാരം ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥിന്.  25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. "മഹാത്മാഗാന്ധി: കാലവും കർമ്മപഥവും 1869-1915 " എന്ന ഗ്രന്ഥരചന പരിഗണിച്ചാണ് പുരസ്കാരം.

അബുദാബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍റർ സാഹിത്യവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വച്ച് ഗാന്ധി സാഹിത്യവേദി പ്രസഡന്‍റ് വി.ടി.വി. ദാമോദരൻ അവാർഡ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് പ്രശസ്തിപത്രം വായിച്ച് സമർപ്പിച്ചു. ഇന്ത്യൻ ഇസ്​ലാമിക് സെന്‍റർ വൈസ് പ്രസഡന്‍റ്  വി.പി.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍റർ പ്രസഡന്‍റ്  പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു.

ജാഫർ കുറ്റിക്കോട് സ്വാഗതം ആശംസിച്ചു. സെന്‍റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഡ്വ. ഫാത്തിമ തബ്ഷീറ, റഷീദ് പട്ടാമ്പി, ഐ.എസ.സി സാഹിത്യവിഭാഗം സെക്രട്ടറി നാസ്സർ വിളഭാഗം, മലയാളി സമാജം മുൻ പ്രസഡന്‍റ് ബി.യേശുശീലൻ, കേരള സോഷ്യൽ സെന്‍റർ മുൻപ്രസഡന്‍റുമാരായ, പി. പത്മനാഭൻ, വി.പി.കൃഷ്ണകുമാർ എന്നിവർ എന്നിവർ ആശംസ നേർന്നു.

English Summary:

Abu Dhabi Gandhi Sahityavedi 'Rashtraseva' award to P. Harindranath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com