ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ സിവില്‍ സര്‍വീസ് കമ്മീഷനെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ ഏജന്‍സികളില്‍ സായാഹ്ന പ്രവര്‍ത്തന  സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ മേധാവി ഡോ. ഇസാം അല്‍ റുബയാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ സായാഹ്ന പ്രവര്‍ത്തന സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രത്യേകിച്ച്, ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പൗരന്മാര്‍ക്കും വിദേശികള്‍ക്കും അവരുടെ ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു. യോഗത്തില്‍, അടുത്തിടെ കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് പിടികൂടിയ ആഭ്യന്തര മന്ത്രാലയ അധികൃതരെ മന്ത്രിസഭ അഭിനന്ദിച്ചു.

English Summary:

Kuwait Cabinet Approves Evening Jobs in Government Institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com