ADVERTISEMENT

മസ്‌കത്ത് ∙ റിയാദിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന്  വഴിതിരിച്ച് മസ്‌കത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.

192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന്  സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

English Summary:

Riyadh-Mumbai flight of Indigo makes emergency landing in Muscat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com