ADVERTISEMENT

അബുദാബി ∙ നാലുമാസം നീളുന്ന ശൈത്യകാല പ്രമോഷൻ ക്യാംപെയിന് അഹല്യ എക്സ്ചേഞ്ചുകളിൽ ഇന്നു തുടക്കം. ഫെബ്രുവരി 13 വരെ യുഎഇയിലെ 30 അഹല്യ ശാഖകളിൽനിന്ന് പണമിടപാട് നടത്തുന്നവരിൽനിന്ന് നറുക്കെടുത്ത് 10 ഭാഗ്യശാലികൾക്ക് 10 കാർ സമ്മാനമായി നൽകുന്നതാണ് പദ്ധതി. 60 ദിവസം പിന്നിടുമ്പോൾ അബുദാബിയിലും ദുബായിലുമായി നടക്കുന്ന നറുക്കെടുപ്പിൽ 2 വിജയികളെ കണ്ടെത്തും.

ക്യാംപെയ്ൻ അവസാനിക്കുന്നതോടെ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ 3 നറുക്കെടുപ്പ് വീതമുണ്ടാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിസിനസ് ഡവലപ്മെന്റ് മാനേജർ ആമിർ ഇഖ്ബാൽ, സീനിയർ മാർക്കറ്റിങ് മാനേജർ സന്തോഷ് നായർ, ഡപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ്, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മർഗബ് എന്നിവർ പങ്കെടുത്തു.

English Summary:

Winter promotion campaign on Ahalia Exchanges from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com