ADVERTISEMENT

മസ്‌കത്ത്∙  എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ ഈ മാസം 27 വരെ ടൂര്‍ണമെന്റ് തുടരും. പ്രതിദിനം രണ്ട് മത്സരങ്ങള്‍ വീതം അരങ്ങേറും. ആദ്യ ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗ്ലാദേശ് എ ടീം ഹോംങ്കോങ്ങിനെ നേരിടും. വൈകീട്ട് 5.30ന് ശ്രീലങ്ക എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമുമായി ഏറ്റുമുട്ടും.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു എ ഇയിയെ നേരിടും. വൈകുന്നേരം 5.30നാണ് ഇന്ത്യ എ  പാക്കിസ്ഥാൻ എ ടീമുകളുടെ പോരാട്ടം. 20ന് ശ്രീലങ്ക എ ടീം ഹോംങ്കോങ്ങിനെയും ബംഗ്ലാദേശ് എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും. 21ന് ഒമാന്‍-പാക്കിസ്ഥാൻ മത്സരവും ഇന്ത്യ യുഎഇ മത്സരവും അരങ്ങേറും. 22ന് അഫ്ഗാനിസ്ഥാന്‍  ഹോംങ്കോങ്ങിനെയും ശ്രീലങ്ക ബംഗ്ലാദേശിനെയും നേരിടും. 23ന് പാക്കിസ്ഥാൻ യുഎഇയെയും ഇന്ത്യ ഒമാനെയും നേരിടും. 

രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ സ്ഥാനക്കാര്‍ 25ന് നടക്കുന്ന സെമി പോരാട്ടങ്ങളില്‍ ഏറ്റുമുട്ടും. 27 ഞായറാഴ്ച വൈകുന്നേരം 5.30ന് ആണ് ഫൈനല്‍. നാളെ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഓണ്‍ലൈന്‍ വഴിയും വിവിധ വാണിജ്യ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.

∙ഒമാനെ ആഖിബ് ഇല്‍യാസ് നയിക്കും

എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഒമാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ആഖിബ് ഇല്‍യാസ് ടീമിനെ നയിക്കും. സീഷാന്‍ മഖ്‌സൂദ്, അയാന്‍ മുഹമ്മദ് ഖാന്‍, സിദ്ദാര്‍ത്ത്, ശുഐബ് ഖാന്‍, ജിതേന്ദര്‍ സിങ്, റഫീഉല്ലാഹ്, കശ്യപ് കുമാര്‍, മുഹമ്മദ് മുസഹിര്‍ റാസ, ഖാലിദ് കൈല്‍ തുടങ്ങിയവര്‍ ഒമാന്‍ സ്‌ക്വാഡിലുണ്ട്. ഒമാന്റെ ആദ്യ മത്സരം 19ന് യുഎ ഇയ്ക്കെതിരെയാണ്. 21ന് പാക്കിസ്ഥാന്‍ എ ടീമിനെയും 23ന് ഇന്ത്യ എ ടീമിനെയും ഒമാന്‍ നേരിടും.

English Summary:

The Emerging Teams Asia Cup 2024 T20 cricket tournament will begin today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com