ADVERTISEMENT

ബുറൈദ ∙ ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് (32) ഹൃദയഘാതം മൂലം റിയാദിൽ അന്തരിച്ചു.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത്  നിന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കൾ മുഹമ്മദ്‌ ഹാസിൽ (6), മുഹമ്മദ്‌ ഹാഷിർ (3).

English Summary:

Pravasi Malayali died in Riyadh - Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com