ADVERTISEMENT

മസ്‌കത്ത്∙ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദി ശാബില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം. വാദിയില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലാണ് ഈ മാസം 31 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴക്ക് പിന്നാലെ വാദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചത് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണെന്ന് കാര്‍ഷിക, ഫിഷറീസ് ജല വിഭവ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു.

English Summary:

The water level is rising; Ban on visits to Wadi Shaab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com