ADVERTISEMENT

ദുബായ് ∙ ലബനനുള്ള മാനുഷിക സഹായം യുഎഇ തുടരുന്നു. മെഡിക്കൽ, ഭക്ഷ്യ വസ്തുക്കൾ, ആംബുലൻസുകൾ, ഷെൽട്ടർ ഉപകരണങ്ങൾ എന്നിവയുമായി മൂന്ന് വിമാനങ്ങൾ കൂടി കഴിഞ്ഞദിവസം അയച്ചു. 'യുഎഇ ലബനനൊപ്പം നിലകൊള്ളുന്നു' എന്ന രണ്ടാഴ്ചത്തെ ദേശീയ ദുരിതാശ്വാസ ക്യാംപെയിനിന്റെ ഭാഗമായി 515 ടൺ സഹായ സാമഗ്രികളുമായി രാജ്യം ഇതുവരെ 12 വിമാനങ്ങൾ അയച്ചിട്ടുണ്ട്. 

ഒക്ടോബർ 8-ന് ആരംഭിച്ച ക്യാംപെയിൻ ലോകാരോഗ്യ സംഘടന, അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ്‌ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ തുടങ്ങിയ രാജ്യാന്തര സംഘടനകളുമായി ഏകോപിപ്പിച്ചിരിക്കുന്നു.  യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയാണ് ക്യാംപെയിൻ നടക്കുന്നത്.  

uae-stand-with-lebanon
'യുഎഇ ലബനനൊപ്പം നിലകൊള്ളുന്നു' എന്ന ക്യാംപെയ്‌ൻ സംബന്ധിച്ച് ദുബായ് റോഡിലെ ഇലക്ട്രോണിക് ബോർഡിൽ പ്രത്യക്ഷപ്പെട്ടപ്പോൾ. ചിത്രം: സാബു സഖറിയ.

ലബനനുള്ള സഹായം രാജ്യത്തിന്റെ മാനുഷിക പ്രതിബദ്ധതയും ആഗോള ഉത്തരവാദിത്തവും ദുഷ്‌കരമായ സമയങ്ങളിൽ ജനങ്ങൾക്കും സമൂഹത്തിനും ഒപ്പം നിൽക്കാനുള്ള യുഎഇയുടെ മാനുഷിക പ്രതിബദ്ധതയും ആഗോള ഉത്തരവാദിത്തവുമാണെന്ന് രാജ്യാന്തര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസിപറഞ്ഞു. അതേസമയം, ഗാസയിലേയ്ക്കുള്ള സഹായവും യുഎഇ തുടരുന്നുണ്ട്.

English Summary:

UAE Sends more Humanitarian Aid to Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com