ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി സ്വദേശിയായ ഭര്‍ത്താവ് കുവൈത്ത് വിട്ടു. അല്‍-ഖിറാവന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സംഭവം. തന്റെ രണ്ടാനമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പൗരന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണന്ന് കണ്ടെത്തി. ഭര്‍ത്താവായ പൗരനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന്, ഭര്‍ത്താവിനെ തിരഞ്ഞപ്പോള്‍ ഇയാൾ കുവൈത്ത് വിട്ടതായി മനസ്സിലാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

English Summary:

Man left Kuwait after killing his Syrian wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com