ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കടല്‍ തീരപ്രദേശത്ത് ബാര്‍ബിക്യൂ, ഷിഷയും താല്‍ക്കാലികമായ് നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ടൂറിസം പ്രോജക്ട് കമ്പനി അറ്റകുറ്റപണികള്‍ നടത്തുന്നത് മൂലമാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസല്‍ അല്‍ ഒതൈബി അറിയിച്ചു. തീരങ്ങളിലെ നടപ്പാതകള്‍, മണല്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ പുതിയ അറിയിപ്പ് ഉണ്ടാകും വരെ നിരോധനം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ക്യാംപ് കമ്മിറ്റി മേധാവി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ക്യാംപ് സീസണ്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും. ഈ വര്‍ഷം 18 ക്യാംപിങ് സൈറ്റുകള്‍ക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം മുന്‍ വര്‍ഷം ഉണ്ടായിരുന്ന അല്‍ ഒയൂണ്‍, അല്‍ അബ്ദാലിയ, അല്‍ ജുലൈയ എന്നിവടങ്ങളിലെ ആറ് ക്യാംപ് സൈറ്റുകളുടെ അംഗീകാരം റദ്ദാക്കിയതായും അറിയിച്ചു.

English Summary:

Barbecues and Shisha Banned Along Kuwait’s Coastal Strip Due to Maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com