ADVERTISEMENT

മസ്‌കത്ത് ∙ തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തൊഴിലുടമ തനിക്കെതിരെയെടുത്ത തീരുമാനത്തിനെതിരെ തൊഴിലാളിക്കും തന്റെ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. പരാതികള്‍ ആദ്യം നേരിട്ട് മാനജേര്‍ക്ക് സമര്‍പ്പിക്കണം. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ പരാതിക്ക് മാനേജര്‍ നേരിട്ട് മറുപടി നല്‍കണം. മറുപടി ലിഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് തന്റെ പരാതി തൊഴിലുടമക്കോ അവന്റെ പ്രതിനിധിക്കോ സമര്‍പ്പിക്കാം. ഈ വിഷയത്തില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തൊഴിലുടമയോ അവരുടെ പ്രതിനിധിയോ ഈ കേസില്‍ തീരുമാനമെടുക്കാന്‍ ബാധ്യസ്ഥനാണ്. 

ചിത്രം: തൊഴില്‍ മന്ത്രാലയം
ചിത്രം: തൊഴില്‍ മന്ത്രാലയം

ഈ ഘട്ടത്തിലും ബന്ധപ്പെട്ടവരുടെ പ്രതികരണം ലഭിച്ചില്ലെങ്കില്‍  തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനിലേക്ക് ഒരു സെറ്റില്‍മെന്റ് അപേക്ഷ സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്ലെന്നും അന്യായമായ നിയമ നടപടികള്‍ക്ക് വിധേയമാകുന്നില്ലെന്നും ഇതുവഴി ഉറപ്പുവരുത്താനാകും.

English Summary:

Oman Ministry of Labor sets timeframe to resolve employee's grievance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com