ADVERTISEMENT

അബുദാബി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ യുഎഇ കേരളത്തിന്റെ 15–ാം കായിക ജില്ല. ജിസിസി രാജ്യങ്ങളിൽ കേരള സിലബസിലുള്ള സ്കൂളുകൾ യുഎഇയിൽ മാത്രമുള്ളതിനാലാണ് പ്രത്യേക ജില്ലാ പരിഗണനയിൽ വിദ്യാർഥികളെ മേളയിൽ പങ്കെടുപ്പിക്കുന്നത്. 

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടക്കുന്ന ഇന്റർ സ്കൂൾ മത്സങ്ങളിൽ വിജയിക്കുന്ന ടീമുകൾ നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്ന സ്കൂൾ കായികമേളയിൽ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കുന്നത്. വർഷങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

യുഎഇയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. ഇത്തവണ ആൺകുട്ടികൾ മാത്രമാണ് പങ്കെടുക്കുക. സുരക്ഷ ഉറപ്പാക്കി അടുത്ത വർഷം മുതൽ പെൺകുട്ടികളെയും പങ്കെടുപ്പിക്കും. യുഎഇയിലെ കേരള സിലബസ് പിന്തുടരുന്ന 8 സ്കൂളുകളിൽ 6 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് ഇത്തവണ മേളയ്ക്കെത്തുന്നത്. അടുത്ത വർഷം മുതൽ എല്ലാ വിഭാഗങ്ങളിലും പ്രവാസി വിദ്യാർഥികളുടെ സാന്നിധ്യമുണ്ടാകും.ഓട്ടം, ചാട്ടം, ഷോർട്പുട്ട്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ എന്നീ ഇനങ്ങളിലാണ് പ്രവാസികൾ ഈ വർഷം പങ്കെടുക്കുക. കുട്ടികളുടെ യാത്രാ ചെലവ് അതതു സ്കൂളുകളാണ് വഹിക്കുന്നത്. താമസം, ഭക്ഷണം, പ്രാദേശിക പരിശീലനം എന്നീ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും.

English Summary:

15th Sports District of UAE in Kerala State School Sports Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com