ADVERTISEMENT

ദോഹ ∙ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയറും മെന്റീവ് ഖത്തറും ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. മനശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പരിപാടിയില്‍ മാനസിക ആരോഗ്യത്തെ ഗൗരവപൂര്‍വ്വം ആളുകള്‍ സമീപിക്കുകയോ വിദഗ്ദ ഉപദേശം തേടുകയോ ചെയ്യുന്നില്ലെന്ന് പാനല്‍ ചൂണ്ടിക്കാട്ടി. 

ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ പരിഗണിക്കുന്നതു പോലെ ഭൂരിഭാഗം ആളുകളും മാനസികാരോഗ്യ പ്രശ്നങ്ങളെ ഗൗരവത്തിലെടുക്കാതെ അവഗണിക്കുന്നത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നു. ചെറുതും വലുതുമായ മാനസിക അസ്വസ്ഥതകളിലെ വിദഗ്ദ ചികിത്സയുടെ ആവശ്യകത, പ്രവാസികള്‍ക്കിടയിലെ ജോലി സമ്മര്‍ദ്ദം തുടങ്ങിയവയും ചര്‍ച്ചയായി. 

ഡിപിഎസ് സ്കൂള്‍ സൈക്കോളജി അധ്യാപിക അനു അച്ഛാമ വര്‍ഗീസ് മോഡറേറ്ററായി. ആസ്റ്റർ മെഡിക്കൽ സെന്ററിലെ സ്പെഷലിസ്റ്റ് സൈകാട്രിസ്റ്റ് ഡോ. ടിഷ റെയ്ചല്‍ ജേക്കബ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.ഐ. ഖലീല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്കോ തെറാപിസ്റ്റ് ജോര്‍ജ് വി. ജോയ് എന്നിവരടങ്ങുന്ന വിദഗ്ദ പാനലാണ് സദസുമായി സംവദിച്ചത്. ഐസിബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് പ്രസിഡന്റ് റഷീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, മെന്റീവ് പ്രതിനിധികളായ ഹുസൈന്‍ വാണിമേല്‍, മുഹമ്മദ് അസ്ലം വേളം തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സക്കീന അബ്ദുല്ല നന്ദി പറഞ്ഞു. സലാഹ് എം, ഷമീല്‍ വി.എം, ഷാദിയ ഷരീഫ് തുടങ്ങിയവർ നേതൃത്വം നല്‍കി. മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മെന്റീവ് നിര്‍മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

English Summary:

Mental Health Programme Prepared by Pravasi Welfare and Mentive Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com