ADVERTISEMENT

ദോഹ∙ ഒന്നര പതിറ്റാണ്ടിലേറെയായി ചീക്കോന്നിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. കമ്മിറ്റിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അഹമ്മദ് പാതിരിപ്പറ്റ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കെ.എം.സി.സി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി പ്രസിഡന്‍റ് അർഷാദ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.

‘നന്മ നാൾവഴികളിലൂടെ’ എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.പി റഫീഖ് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. റേഡിയോ മലയാളം അവതാരക ആർ.ജെ. പാർവ്വതി, നൗഫൽ നരിക്കോളി, കെ.വി. അബ്ദുൾ ലത്തീഫ് കിനാലൂർ, കുഞ്ഞമ്മദ് പൂവ്വത്തുമ്മൽ, ആഷിക് പാലോൽ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ചിക്കോന്നിൽ നന്മ പെയിൻ & പാലിയേറ്റീവ് കെയറിന് തുടക്കം കുറിക്കാനും നന്മ മെമ്പർമാർക്ക് വേണ്ടി ഒരു പുതിയ സംരംഭത്തിനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്താനും കമ്മിറ്റി ചെയർമാൻ ഡോ. അസീസ് പാലോലിനെ ചുമതലപ്പെടുത്തി. സമാപന യോഗത്തിൽ മജാസ് പി.എം, സുബൈർ പുതിയോട്ടിൽ, ടി.കെ. ജാഫർ അലി, റേഡിയോ മലയാളം - ആർ.ജെ. പാർവ്വതി, റഹീലാ അസീസ് പാലോൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത പ്രമുഖരെ പൊന്നാട അണിയിച്ച് ആദരിച്ചു. സിദ്റാ മെഡിക്കൽ കോളജിലെ പീഡിയാട്രീഷ ഡോ.റൂണാ ഹാഫിസ് സമ്മേളനത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി റഹീസ് കുളങ്ങര സ്വാഗതം പറഞ്ഞു. സെക്രടറി ലബീബ് എ.കെ നന്ദി പറഞ്ഞു.

English Summary:

Namma Qatar Committee Organizes Family Gathering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com