ADVERTISEMENT

അബുദാബി ∙ നാഷനൽ അക്വേറിയത്തിൽ 31 മുതൽ നവംബർ 3 വരെ നടക്കുന്ന അക്വാറ്റിക് അക്രോബാറ്റിക്സ് ഷോയിലൂടെ യുഎഇയിലെ ദീപാവലി ആഘോഷം റെക്കോർഡ് ബുക്കിൽ കയറിപ്പറ്റും. മെർമെയ്ഡ്സ് ഓഫ് അറേബ്യ എന്ന പേരിലാണ് ആഘോഷം. സന്ദർശകർക്ക് വെള്ളത്തിനടിയിൽ അണ്ടർവാട്ടർ നർത്തകിയുടെ നൃത്തവും അക്രോബാറ്റിക് പ്രകടനവും കാണാം. 

എല്ലാ പ്രായത്തിലുമുള്ളവർക്ക് വെള്ളത്തിനടിയിലെ വിനോദവും വിജ്ഞാനവും സാഹസികതയും സമന്വയിക്കുന്ന കാഴ്ചകൾ കാണാം. ദുബായിൽ ഈ മാസം 25 മുതൽ നവംബർ 7 വരെയാണ് ദീപാവലി ആഘോഷം. സംഗീതം, നൃത്തം, വെടിക്കെട്ട്, പരമ്പരാഗത വിപണി തുടങ്ങി ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 

രംഗോലി, കരിമരുന്ന് പ്രയോഗം തുടങ്ങി ഗ്ലോബൽ വില്ലേജിൽ ഈ മാസം 28 മുതൽ നവംബർ 3 വരെ പ്രത്യേക പരിപാടിയുണ്ടാകും. ദീപാവലിക്കായി ഇന്ത്യാപവിലിയൻ വർണവെളിച്ചമണിയും. പരമ്പരാഗത ഭക്ഷണങ്ങളും ലഭ്യമാകും. അൽസീഫ് സ്ട്രീറ്റിൽ കലാസാംസ്കാരിക, വിനോദ പരിപാടികളും അരങ്ങേറും. 

26ന് ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ജഗ്ജിത് സിങ്ങിന്റെുയം തൗസീഫ് അക്തറിന്റെയും നേതൃത്വത്തിൽ സംഗീത കച്ചേരിയും അരങ്ങേറും. 26ന് ജുമൈറയിലെ ദുബായ് ബ്രിട്ടിഷ് സ്കൂളിൽ 70 ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ഇക്കോസ് ഓഫ് ലവ് പരിപാടി അരങ്ങേറും. ഇതേദിവസം ഇത്തിസലാത്ത് അക്കാദമിയിൽ പരമ്പരാഗത ആഘോഷം ഉണ്ടായിരിക്കും.

വെടിക്കെട്ട്
∙ ഒക്ടോബർ 25-26 അൽസീപ് സ്ട്രീറ്റ് രാത്രി 9ന്
∙ നവംബർ 1-2 ഗ്ലോബൽ വില്ലേജ് രാത്രി 9ന്

English Summary:

National Aquarium in Al Qana to Host an Epic Diwali Extravaganza with Guinness Record-Smashing Hydroman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com